Kerala
‘തൊഴിലുറപ്പ് ജോലിക്കെത്തി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐ മനുഷ്യചങ്ങലയില്‍ പങ്കെടുത്തു’; 3 മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍
27 Feb 20241 മിനിറ്റ് വായന
പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മേറ്റുമാരെ ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്.ജനുവരി 20-നാണ് സംഭവം. മൂന്ന് സൈറ്റുകളിൽ നിന്നായി 700-ഓളം തൊഴിലാളികൾ പ്രവൃത്തി സ്ഥലത്തെത്തി എൻഎംഎംഎസ് മുഖേനയും മസ്റ്റർ റോൾ വഴിയും ഹാജർ രേഖപ്പെടുത്തിയ ശേഷം മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു.
തൊഴിലുറപ്പ് ജോലിക്ക് മേൽനോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാർ ഉൾപ്പെടെയാണ് ഹാജർ രേഖപ്പെടുത്തി ജോലി ചെയ്യാതെ മനുഷ്യ ചങ്ങലയ്‌ക്ക് പോയത്. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സംഭവം വ്യക്തമായി.പരാതിക്കാർക്ക് മറ്റ് അയോഗ്യതകൾ ഒന്നുമില്ലെങ്കിൽ ട്രെയിനിംഗ് നൽകണമെന്ന് പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നിർദ്ദേശം നൽകി.





