Kerala
HomeNews

250 കിലോ പുകയില ഉല്പന്നങ്ങളുമായി മഞ്ചേശ്വരം സ്വദേശി പിടിയിൽ

6 Dec 20221 മിനിറ്റ് വായന
250 കിലോ പുകയില ഉല്പന്നങ്ങളുമായി മഞ്ചേശ്വരം സ്വദേശി പിടിയിൽ

 


കാസറഗോഡ്:കാറിൽ കടത്തുകയായിരുന്ന 250 കിലോനിരോധിത പുകയില ഉല്പന്നങ്ങളുമായി മൊത്ത വിതരണക്കാരൻ പിടിയിൽ. മഞ്ചേശ്വരം ഹേരൂർ സ്വദേശി മുഹമ്മദ് ഹനീഫ (36)യെയാണ് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ കെ.കെ ഷിജിൽ കുമാറും സംഘവും പിടികൂടിയത്. വാഹന പരിശോധനക്കിടയിൽ കെ.എൽ. 14. പി. 6692 നമ്പർ നാനോ കാറിൽ കടത്തുകയായിരുന്ന 250 കിലോ പുകയില ഉൽപ്പന്നങ്ങങ്ങളുമായാണ് ഇയാൾ എക്സൈസ് പിടിയിലായത്.


വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പക്ടർ പ്രമോദ് എം.പി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ്.ജെ, പ്രിവൻ്റീവ്ഓഫീസർ ജെയിംസ് ഏബ്രഹാം കുര്യോ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ.സി, ശൈലേഷ്കുമാർ.പി എന്നിവരും ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക