Kerala
HomeNews

പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ ആക്രമിച്ചു, 24കാരൻ അറസ്റ്റിൽ

18 Feb 20241 മിനിറ്റ് വായന
പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ ആക്രമിച്ചു, 24കാരൻ അറസ്റ്റിൽ


തിരുവനന്തപുരം: കോവളം വാഴമുട്ടം തുപ്പനത്ത്കാവ് രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാളെ തിരുവല്ലം പൊലീസ് പിടികൂടി. മണക്കാട് കമലേശ്വരം സ്വദേശിയായ ഉണ്ണി എന്ന് വിളിക്കുന്ന അഭിഷേകാണ് (24) പിടിയിലായത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് അഭിഷേക് ക്ഷേത്രത്തിന്റെ മുന്നിലെ പ്രധാന കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. തുടർന്ന് പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ തടയാൻ ശ്രമിച്ച പ്രദേശവാസിയായ വയോധികനെ പ്രതി ആക്രമിച്ചു. 


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക