Kerala
HomeNews

റബറിന്‍റെ താങ്ങുവില വർധിപ്പിച്ചു; 180 രൂപയാക്കി

5 Feb 20241 മിനിറ്റ് വായന
റബറിന്‍റെ താങ്ങുവില വർധിപ്പിച്ചു; 180 രൂപയാക്കി


തിരുവനന്തപുരം: റബറിന്‍റെ താങ്ങുവില വർധിപ്പിച്ച് പിണറായി സർക്കാറിന്‍റെ 2024-25ലെ കേരള ബജറ്റ്. 180 രൂപയായാണ് താങ്ങുവില വർധിപ്പിച്ചത്. നിലവിൽ 170 രൂപയാണ് താങ്ങുവില.

കേരള റബർ ലിമിറ്റഡിന്‍റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ വെള്ളൂരിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡിൽ നിന്ന് ലഭ്യമാക്കിയ സ്ഥലത്ത് 250 കോടി രൂപ ചെലവിട്ട് റബർ വ്യവസായ സമുച്ചയം സ്ഥാപിക്കും.

റബർ മേഖലയിൽ മൂല്യവർധന വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് കേരള റബർ ലിമിറ്റഡിന് 9 കോടി രൂപ നീക്കിവെച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക