Kerala
HomeNews

തൃപ്പൂണിത്തുറയിലെ സ്ഫോടനം; ഒരാൾ മരിച്ചു, 16 പേർ ആശുപത്രിയിൽ

12 Feb 20241 മിനിറ്റ് വായന
തൃപ്പൂണിത്തുറയിലെ  സ്ഫോടനം; ഒരാൾ മരിച്ചു, 16 പേർ ആശുപത്രിയിൽ


തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കക്കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ 16 പേരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ നാല് പേർ അത്യാഹിത വിഭാഗത്തിലാണ്. വലിയ സ്ഫോടനമാണുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. ‌

സമീപത്തെ വീടുകളിലുണ്ടായിരുന്നവര്‍ക്കും പരുക്ക് സംഭവിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പരുക്കറ്റവരെ ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്.

സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകൾ ഉണ്ടായിരുന്നു. ഇവരിൽ പലർക്കും ചെറിയ രീതിയിൽ പരുക്കേറ്റിട്ടുണ്ട്. കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ കൂടി എത്തിയാണ് തീ അണച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക