Kerala
HomeNews

ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു 11 വയസുകാരൻ മരിച്ചു

4 Feb 20241 മിനിറ്റ് വായന
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു 11 വയസുകാരൻ മരിച്ചു


ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു 11 വയസുകാരൻ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മഹേന്ദ്രൻ-ശെൽവി ദമ്പതികളുടെ മകൻ മകുൽ ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക