Kerala
കേരളീയം മറുമരുന്ന്',10 കോടി നീക്കിവെച്ചു,കേരളത്തിന്റെ നേട്ടം ഫീച്ചറാക്കിയാൽ 10 ലക്ഷത്തിന്റെ സമ്മാനം
5 Feb 20241 മിനിറ്റ് വായന
കേരള പിറവിയോടനുബന്ധിച്ച് വര്‍ഷംതോറും സംഘടിപ്പിക്കാന്‍ നിശ്ചയിച്ച കേരളീയം ഒരു മറുമരുന്നാണ്. കേരളീയം നാടിന്റെ നന്മകളെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ നേട്ടങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട്‌പോകാനുള്ള വഴികളെ കുറിച്ചും കേരളീയം ചര്‍ച്ച ചെയ്യും. ഡല്‍ഹി അന്താരാഷ്ട്ര വ്യാപാരമേളയുടെ മാതൃകയില്‍ വ്യവസായ വാണിജ്യ പ്രദര്‍ശനങ്ങള്‍ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്കായി പത്ത് കോടി രൂപ നീക്കിവെക്കുന്നു. കേരളത്തിന്റെ നേട്ടങ്ങളേയും നന്മകളേയുംകുറിച്ച് പഠനങ്ങളും ഫീച്ചറുകളും വീഡിയോകളും ചെയ്യുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്നതായി പത്ത് ലക്ഷം രൂപയും നീക്കിവെക്കുന്നു' കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
പ്രതിസന്ധികള്‍ വെല്ലുവിളികളും ഒഴിഞ്ഞുപോയ ശേഷം കേരളത്തിന്റെ വികസന സാധ്യത ഉപയോഗപ്പെടുത്താമെന്ന് വെക്കാനാകില്ല. അതുകൊണ്ട് തന്നെ സ്വകാര്യമേഖലയുടെ സഹായത്തോടെ വിവിധ വികസന മാതൃക സൃഷ്ടിക്കേണ്ടതുണ്ട്.





