Kerala
വയനാട് മൂടക്കൊല്ലിയിൽ കടുവ പന്നിയെ പിടികൂടുന്ന ചിത്രം പുറത്ത്
16 Jan 20241 മിനിറ്റ് വായന
ഇതിനിടെയാണ് വീണ്ടും കടുവയെത്തിയത്. ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്. ഇവിടെ വീണ്ടും കടുവയുടെ ശല്യമുണ്ടാകുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. വാകേരി മൂടക്കൊല്ലിയില്‍ കടുവ പന്നിഫാം ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് പ്രദേശവാസികള്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനംവകുപ്പ് പോലീസില്‍ പരാതി നല്‍കിയതും പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായിരുന്നു. ആറാം തീയതി മൂടക്കൊല്ലിയില്‍ പന്നിഫാം കടുവ ആക്രമിച്ചതിനെ തുടര്‍ന്ന് എത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് വനംവകുപ്പ് കേണിച്ചിറ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.





