Kerala
'അറബിക്കടലിന്‍റെ റാണി നാസയുടെ കണ്ണില്‍' :കൊച്ചിയുടെ ആകാശ ദൃശ്യം പങ്കുവച്ച് നാസ, ചിത്രം വൈറല്‍
16 Jan 20241 മിനിറ്റ് വായന
കൊച്ചി നഗരത്തിന്‍റെ പ്രത്യേകതകളും സൌകര്യങ്ങളും എല്ലാം നാസ എര്‍ത്ത് കുറിപ്പില്‍ വ്യക്തമാക്കുന്നു. കൃത്രിമ ദ്വീപായ വെല്ലിങ്ടണ്‍ ഐലന്‍റിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
ISS069-E-82075 എന്നാണ് നാസ ലഭ്യമാക്കിയ കൊച്ചിയുടെ ആകാശ ദൃശ്യം ഉള്‍പ്പെടുന്ന ഫോട്ടോ. ഇത് നാസ എര്‍ത്ത് സൈറ്റില്‍ ലഭ്യമാണ്. 2023 ആഗസ്റ്റ് 23നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. എക്‌സ്‌പെഡിഷൻ 69 ക്രൂ അംഗമാണ് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും ഈ ചിത്രം പകര്‍ത്തിയത്.
നാസയുടെ ഒരു ഓൺലൈൻ പ്രസിദ്ധീകരണമാണ് നാസ എർത്ത് ഒബ്‌സർവേറ്ററി. ഇത് 1999ലാണ് സ്ഥാപിച്ചത്. ഉപഗ്രഹ ചിത്രങ്ങളുടെയും കാലാവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റ് ശാസ്ത്രീയ വിവരങ്ങളും പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി നാസ ഇതിലാണ് ലഭ്യമാക്കുന്നത്.യുഎസ് സര്‍ക്കാര്‍ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.





