Kerala
HomeNews

പി എസ് സി പ്രാഥമിക പരീക്ഷ എഴുതാൻ വീണ്ടും അവസരം

5 Jan 20241 മിനിറ്റ് വായന
പി എസ് സി പ്രാഥമിക പരീക്ഷ എഴുതാൻ വീണ്ടും അവസരം


കഴിഞ്ഞ ഒക്ടോബര്‍ 14, നവംബര്‍ 11, 25, ഡിസംബര്‍ 9 തീയതികളിലെ പി എസ് സി പൊതു പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ജനുവരി 20ന് നടത്തുന്ന പരീക്ഷയില്‍ അവസരം.
മതിയായ കാരണങ്ങളാല്‍ പരീക്ഷ എഴുതാൻ ആകാത്തവര്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം. ജനുവരി 10 വരെ ഇതിനുള്ള അപേക്ഷ സ്വീകരിക്കും.
അവരവരുടെ പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പി എസ് സി ജില്ലാ ഓഫീസില്‍ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നല്‍കണം.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പി എസ് സി വെബ്സൈറ്റ് ഹോം പേജില്‍ മസ്റ്റ് നോ എന്ന ലിങ്കിലെ പി എസ് സി എക്‌സാമിനേഷന്‍ അപ്ഡേറ്റ്സ് എന്ന പേജിൽ ലഭിക്കും. ഫോണ്‍ 0471 2546260, 246.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക