Kerala
‘എടാ, ‘പോടാ’ വിളി വേണ്ടെന്ന് പോലീസിന് കർശനനിർദേശം നല്‍കി ഹൈക്കോടതി
19 Jan 20241 മിനിറ്റ് വായന
സർക്കുലർ ഇറക്കിയതിന്റെ റിപ്പോർട്ട് ഫെബ്രുവരി ഒന്നിന് ഹാജരാക്കണം. പോലീസിന്റെ ‘എടാ, പോടാ’ വിളി വേണ്ടെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേ കോടതി ഉത്തരവുമായി ഹാജരായ അഭിഭാഷകനെ ആലത്തൂരിലെ പോലീസുദ്യോഗസ്ഥൻ ‘എടാ’ എന്ന് വിളിക്കുന്നതടക്കമുള്ള വീഡിയോ സാമൂഹികമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.





