Information
അസംബ്ലിയില്‍ പ്രഥമാധ്യാപിക വിദ്യാര്‍ഥിയുടെ മുടിമുറിച്ച സംഭവം; ബാലവകാശ കമ്മീഷന്‍ കേസെടുത്തു...
29 Oct 20231 മിനിറ്റ് വായന
കാസർകോട് കോട്ടമല എം.ജി.എം എ.യു.പി സ്കൂളിൽ ഒക്ടോബർ 19-നായിരുന്നു സംഭവം. നീട്ടിവളർത്തിയ മുടി മുറിക്കാൻ അധ്യാപകർ വിദ്യാർഥിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിദ്യാർഥി അതിന് തയ്യാറായില്ല. എന്നാൽ 19-ന് അസംബ്ലിയിൽ വെച്ച് പ്രഥമാധ്യാപിക വിദ്യാർഥിയുടെ മുടി മുറിക്കുകയായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ വിദ്യാർഥി രക്ഷിതാക്കളോട് പരാതിപ്പെട്ടു. പിന്നീട് സ്കൂളിൽ പോയില്ല.
കഴിഞ്ഞ ദിവസം ജില്ലാ മഹിളാ സമഖ്യ സൊസെറ്റി ഭാരവാഹികൾ വെസ്റ്റ് എളേരി പഞ്ചായത്തിലെ കോളനി സന്ദർശിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. അവരുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ പട്ടികവർഗ ഡയറക്ടറോട് റിപ്പോർട്ട് തേടി.





