Kerala
HomeNews

കൊല്ലത്തെ അഭിഭാഷകയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കെെമാറി

24 Jan 20241 മിനിറ്റ് വായന
കൊല്ലത്തെ അഭിഭാഷകയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കെെമാറി


തിരുവനന്തപുരം: കൊല്ലം പരവൂരില്‍ അഭിഭാഷക അനീഷ്യയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രെെം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മീഷണര്‍ ബുധനാഴ്ച പുറത്തുവിട്ടു.

അനീഷ്യയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് കെെമാറാനുള്ള തീരുമാനം.

ഞായറാഴ്ച രാവിലെയാണ് പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ അനീഷ്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക