Kerala
എഐ സാങ്കേതികവിദ്യ വഴി സുഹൃത്തിൻ്റെ വീഡിയോ കോൾ; കോഴിക്കോട്ടെ പരാതിക്കാരന് പണം തിരിച്ചു കിട്ടി
6 Jan 20241 മിനിറ്റ് വായന
കഴിഞ്ഞ ജൂലൈ 9നാണ് കേസിന്നാസ്പദമായ സംഭവം. എഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളിലൂടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കുറ്റവാളികളെ പിടികൂടുകയായിരുന്നു.





