Kerala
കേരളത്തിൽ നിന്ന് 24,733 ഹജ് അപേക്ഷകർ, നറുക്കെടുപ്പ് ഈമാസം അവസാനം
17 Jan 20241 മിനിറ്റ് വായന
അപേക്ഷകളിൽ 23,111 പേർക്ക് അവരുടെ രജിസ്‌ട്രേഡ് കവർ നമ്പറുകൾ ഇതിനകം നൽകിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷനെ എസ്.എം.എസ്. ആയാണ് അറിയിക്കുന്നത്. ഹജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാനാകും. കവർ നമ്പറിന് മുന്നിൽ 70 വയസ് വിഭാഗത്തിന് കെ.എൽ.ആർ എന്നും, വിതൗട്ട് മെഹറത്തിന് കെ.എൽ.ഡബ്ലിയു.എം എന്നും ജനറൽ കാറ്റഗറിക്ക് കെ.എൽ.എഫ് എന്നുമാണുണ്ടാകുക. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിച്ച 1500 ഓളം അപേക്ഷകൾക്ക് കൂടിയാണ് സൂക്ഷ്മ പരിശോധന നടത്തി ഇനി കവർ നമ്പറുകൾ നൽകാനുള്ളത്. ഇത് 18നകം പൂർത്തിയാകും.
ഓൺലൈൻ അപേക്ഷ പൂർണ്ണമായി സബ്മിറ്റ് ചെയ്തിട്ടും കവർ നമ്പർ ലഭിക്കാത്തവർ അവരുടെ അപേക്ഷാ ഫോറം, യൂസർ ഐ.ഡി. എന്നിവ സഹിതം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കകം ഹജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം.മലബാർ ലൈവ്.ഇതിന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ലെന്ന് സംസ്ഥാന ഹജ് കമ്മറ്റി ഓഫിസ് അറിയിച്ചു.





