Kerala
'പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തണം, അതിവേഗ നിയമനവുമായി പിഎസ്‌സി'; 247 അസി. സര്‍ജന്മാര്‍ക്ക് കൂടി നിയമന ശുപാർശ
7 Jan 20241 മിനിറ്റ് വായന
മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. 262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവനന്തപുരം-25, കൊല്ലം-29, കോന്നി-37, ആലപ്പുഴ-8, കോട്ടയം-4, എറണാകുളം-43, ഇടുക്കി-50, തൃശൂര്‍-7, മഞ്ചേരി-15, കോഴിക്കോട്-9, കണ്ണൂര്‍-31, കാസര്‍ഗോഡ്-1 എന്നിങ്ങനെ മെഡിക്കല്‍ കോളേജുകളിലും അപെക്സ് ട്രോമ ആന്‍ഡ് എമര്‍ജന്‍സി ലേണിങ് സെന്ററില്‍ മൂന്ന് അധ്യാപക തസ്തികകളും സൃഷ്ടിച്ചു. കോന്നി-1, ഇടുക്കി-1, അറ്റെല്‍ക്-6 എന്നിങ്ങനെ അനധ്യാപക തസ്തികകളും സൃഷ്ടിച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.





