Kerala
HomeNews

ശബരിമല ഈ മാസം 21 ന് അടയ്ക്കും; 20 വരെ ദര്‍ശനം

18 Jan 20241 മിനിറ്റ് വായന
ശബരിമല ഈ മാസം 21 ന് അടയ്ക്കും; 20 വരെ ദര്‍ശനം


ശബരിമല ഈ മാസം 21 ന് അടയ്ക്കും. 20 വരെയാണ് ഭക്തര്‍ക്ക് ശബരിമല ദര്‍ശനം ഉണ്ടാകുകയുള്ളു. നിരവധി ഭക്തരാണ് പടി പൂജ കാണാന്‍ സന്നിധാനത്ത് കാത്തുനിന്നത്. മണ്ഡല മകരവിളക്ക് കാലത്തെ തിരക്ക് കാരണം കഴിഞ്ഞ ദിവസം വരെ പടി പൂജ ഉണ്ടായിരുന്നില്ല. ദീപപ്രഭയിൽ ജ്വലിച്ച് പുഷ്പവൃഷ്ടിയിൽ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂർവ കാഴ്ചയ്ക്കാണ് ബുധനാഴ്ച സന്ധ്യയിൽ സന്നിധാനത്ത് ആയിരങ്ങൾ സാക്ഷിയായത്. ദീപാരാധനയ്ക്ക് ശേഷം തന്ത്രി മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലും മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയുടെ സഹകാർമികത്വത്തിലുമാണ് ഒരു മണിക്കൂറോളം നീണ്ട പടി പൂജ നടന്നത്. പൂജയുടെ തുടക്കത്തിൽ ആദ്യം പതിനെട്ടാം പടി കഴുകി പട്ടു വിരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക