Kerala
നടൻ കൊല്ലം തുളസിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടി; അച്ഛനും മകനും അറസ്റ്റിൽ
17 Jan 20241 മിനിറ്റ് വായന
നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരിച്ചു നൽകുമെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജി കാപ്പിറ്റൽ എന്ന കമ്പനി ഉണ്ടാക്കിയാണ് ഇവർ പലരിൽനിന്നും പണം തട്ടിയത്. നടൻ കൊല്ലം തുളസിയിൽ നിന്ന് ആദ്യം രണ്ടു ലക്ഷം രൂപ വാങ്ങി പ്രതികൾ നാലു ലക്ഷമായി തിരിച്ചു നൽകിയിരുന്നു
പിന്നീട് 4 കൊടുത്ത് അത് 8 ലക്ഷമായി തിരിച്ചു കൊടുത്തു . ഇങ്ങനെ വിശ്വാസം നേടിയെടുത്തതോടെയാണ് പ്രതികൾക്ക് 20 ലക്ഷം രൂപ നടൻ കൈമാറിയത്. പണം കൈക്കലാക്കിയതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.





