Kerala
പ്രവാസികൾക്ക് പുതുവർഷത്തിൽ നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളെടുക്കാം; നിരക്ക് കുറവ് കണ്ണൂർ കോഴിക്കോട് റൂട്ടിൽ
24 Dec 20231 മിനിറ്റ് വായന
ക്രിസ്മസ് ആഘോഷത്തിനായി മിക്കവരും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതും കുടുംബങ്ങൾ കൂടുതൽ യാത്ര ചെയ്യാത്തതും ആണു നിരക്കു കുറയാൻ കാരണമെന്നാണ് സൂചന. സൈറ്റിൽ കാണിച്ചതുപ്രകാരം ഈ മാസം 23ന് 60 ദീനാർ ആണ് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള നിരക്ക്. 24ന് 40 ദീനാറായി കുറയും. തുടർന്നുള്ള ദിവസങ്ങളിൽ 39 ദീനാറിന് നാട്ടിൽ പോകാം.ജനുവരിയിൽ ആദ്യ ആഴ്ച 42 ദീനാറും തുടർന്ന് 36 ദീനാറുമാണ് കോഴിക്കോട്ടേക്കുള്ള കൂടിയ നിരക്ക്. കണ്ണൂരിലേക്ക് ഈ മാസം വരുന്ന തിങ്കൾ, വ്യാഴം ദിവസങ്ങളിൽ 39 ദീനാറിന് യാത്രചെയ്യാം.
ജനുവരിയിൽ 42 ദീനാറാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോടുനിന്ന് കുവൈത്തിലേക്ക് ഈ മാസം 45 ദീനാറാണ് നിരക്ക് ഡിസംബർ 31ന് അൽപം കൂടും. ജനുവരി ഒന്നിന് 55 ദീനാറാണ്. തുടർന്നുള്ള ദിവസങ്ങളിൽ 50 ദീനാറിന് താഴെയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരിൽനിന്ന് ഈ മാസം കുവൈത്തിലേക്ക് 49 ദീനാറും ജനുവരിയിൽ 51 ദീനാറുമാണ് നിലവിൽ കാണിക്കുന്ന ടിക്കറ്റ് നിരക്ക്. കോഴിക്കോട് ചൊവ്വ, വെള്ളി ദിവസങ്ങൾ ഒഴികെയും കണ്ണൂരിലേക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിലുമായാണ് കുവൈത്തിൽനിന്നും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസ്.





