Kerala
HomeNews

പാചകം പഴയിടം തന്നെ; സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം

15 Dec 20231 മിനിറ്റ് വായന
പാചകം പഴയിടം തന്നെ; സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം


തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതുപോലെ സ്കൂൾ കലോത്സവത്തിന് നോണ്‍ വെജ് ഭക്ഷണമില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂൾ കലാമേളയിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തുടരും. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും കലവറയിൽ ഭക്ഷണമൊരുക്കും. ഇതിനായുള്ള ടെണ്ടർ തുടർച്ചയായ 17ാം തവണയും അദ്ദേഹം നേടി.കൊല്ലത്ത് ജനുവരി 2 മുതൽ 8 വരെയാണ് കലോത്സവം. ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസ വിഭവങ്ങളും ഉൾപ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വിശിവൻകുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടവും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക