Kerala
HomeNews

വീടുകുത്തി പൊളിച്ച് മോഷണം

4 Dec 20231 മിനിറ്റ് വായന
വീടുകുത്തി പൊളിച്ച് മോഷണം

 


കാഞ്ഞങ്ങാട്: പിക്കാസ് ഉപയോഗിച്ച് വീടിന്റെ മുൻവാതിലും സ്റ്റീല്‍ അലമാരകളും കുത്തിപൊളിച്ച് കവർച്ചാശ്രമം. മുന്‍ കോണ്‍ഗ്രസ് നേതാവും പടന്നക്കാട് ജീവോദയ ബഡ്‌സ് സ്‌കൂളിന്റെ ചെയര്‍മാനുമായ ജോസ് കൊട്ടാരത്തിന്റെ പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പള്ളിക്ക് പിറകുവശത്തുള്ള വീട്ടിലാണ് മോഷണം. കുടുംബം ഏതാനും ദിവസങ്ങളായി എറണാകുളത്തുള്ള മകന്റെ വീട്ടിലാണ് താമസം. മുന്‍ഭാഗത്തെ വിലപിടിപ്പുള്ള വാതില്‍ ആദ്യം പിക്കാസ് ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് വീടിനകത്തെ സ്റ്റീല്‍ അലമാരകളും പിക്കാസുകൊണ്ട് തകര്‍ത്തു. 

ബുധനാഴ്ചയാണ് ജോസ് കൊട്ടാരവും ഭാര്യയും എറണാകുളത്തേക്ക് പോയത്. ഇന്നലെ രാവിലെ ജോലിക്കാരി വീട് അടിച്ച് വൃത്തിയാക്കാന്‍ വന്നപ്പോഴാണ് വീടിന്റെ വാതില്‍ തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് ജോസ് കൊട്ടാരത്തെ വിവരം അറിയിക്കുകയായിരുന്നു. മകളുടെ ഭര്‍ത്താവ് മാവുങ്കാല്‍ പനമറ്റത്തില്‍ പി.എം.സജിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാതിലും അലമാരകളും തകര്‍ത്തതില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക