Kerala
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
18 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാഞ്ഞങ്ങാട്: സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ചെമ്മട്ടംവയൽ എക്സൈസ് ഓഫീസിന് സമീപം താമസിക്കുന്ന വിനോദിനിയുടെ മകൻ രാഹുൽ (24) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ യുവാവ് സഞ്ചരിച്ച സ്കൂട്ടർ ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ ഇന്ന് രാവിലെ മരണപ്പെട്ടു. പിതാവ് പരേതനായ തമ്പാൻ.രാഹുലിൻ്റെ സഹോദരൻ പ്രസൂൽ വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.





