Kerala
HomeNews

ഹൈറിച്ച് തട്ടിപ്പ്, സി.ബി.ഐ എത്തുന്നു, വിദേശത്ത് പണം കടത്തി, ദേശവിരുദ്ധ നീക്കം നടത്തി തുടങ്ങിയ ആരോപണത്തിനു പിന്നാലെയാണ് സിബിഐ എത്തുന്നത്

27 Dec 20231 മിനിറ്റ് വായന
ഹൈറിച്ച് തട്ടിപ്പ്, സി.ബി.ഐ എത്തുന്നു, വിദേശത്ത് പണം കടത്തി, ദേശവിരുദ്ധ നീക്കം നടത്തി തുടങ്ങിയ ആരോപണത്തിനു പിന്നാലെയാണ് സിബിഐ എത്തുന്നത്


ഹൈറിച്ച് ഓൺലൈൻ മണി ചെയിനെതിരേ സി ബി ഐക്ക് ലഭിച്ച പരാതിയിൽ അന്വേഷണം. ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് നടത്തി ഉണ്ടാക്കിയ പണം ദേശ വിരുദ്ധ പ്രവർത്തനത്തിനു ഉപയോഗിക്കാൻ സാധ്യത ഉണ്ട് എന്ന് പരാതിയിൽ ഗൗരവമായ കാര്യം ചൂണ്ടിക്കാട്ടുന്നു. മുൻ എം എൽ എ കൂടിയായ അനിൽ അക്കരെയാണ്‌ പരാതി രേഖാ മൂലം സി ബി ഐക്ക് നല്കിയിരിക്കുന്നത്

15000 കോടി രൂപയുടെ സാമ്പത്തിക കുംഭകോണം നടന്നു എന്നും രാജ്യത്തിനു പുറത്തേക്ക് പണം ഇതിന്റെ ഉടമകൾ കടത്തി എന്നും പരാതിയിൽ പറയുന്നു. സാമ്പത്തിക കുംഭകോണം കള്ളപ്പണം വെളുപ്പിക്കലിന്റെയും ദേശവിരുദ്ധ പ്രവർത്തനത്തിന്റെയും വ്യക്തമായ ഉദാഹരണങ്ങൾ ഉണ്ട് എന്നും സി ബി ഐക്ക് നല്കിയ സ്റ്റേറ്റ്മെന്റിൽ ഉണ്ട്.

വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന തട്ടിപ്പാണിത്. രാജ്യത്തിനു പുറത്തേക്ക് പണം കടത്തി.കമ്പനിയുടെ ഡയറക്ടർമാർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് മാത്രം ഏകദേശം 100 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്.ഇത് കൂടാതെയാണ്‌ 100കോടിയിലധികം രൂപയുടെ ജി എസ് ടി വെട്ടിപ്പ് ഉണ്ട്.ഇതിനാൽ കേസിൽ സി ബി ഐയുടെ ഇടപെടൽ വേണം എന്നാണ്‌ സ്റ്റേറ്റ്മെന്റിൽ ഉള്ളത്

പരാതി കേന്ദ്ര ഏജൻസി ഗൗരവത്തിൽ എടുത്തിരിക്കുകയാണ്‌. നിലവിൽ സി ബി ഐക്ക് സമർപ്പിച്ച് സ്റ്റേറ്റ്മെന്റിനു പിന്നാലെ പരാതിക്കാരനിൽ നിന്നും സാക്ഷികളിൽ നിന്നും മൊഴിയും തെളിവുകളും ശേഖരിക്കും. ഇതോടെ ഓൺലൈൻ തട്ടിപ്പ് സ്ഥാപനമായ ഹൈറിച്ചിനെതിരേ കേന്ദ്ര ഏജൻസിയുടെ അന്വേഷണം കടുക്കുകയാണ്‌. ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ്, പണം നിക്ഷേപമായി സ്വീകരിച്ച് ബഡ്സ് ആക്ടിന്റെ ലംഘനം, ഹൈറിച്ച് ഒ ടി ടിയുടെ മറവിൽ നടത്തിയ പണം പിരിവും തട്ടിപ്പും എല്ലാം സി ബി ഐക്ക് മുമ്പാകെ എത്തിയിരിക്കുന്നു.


 കണ്ണൂർ, പാലക്കാട്‌, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ നിരവധിപ്പേർ പരാതി നൽകിയിട്ടുണ്ട്. പരാതികൾ സമർപ്പിച്ചിരിക്കുന്നവർക്ക് പണം തിരികെ നല്കിയ ശേഷം ബാക്കിയുള്ള പണം സർക്കാരിലേക്ക് കണ്ടുകെട്ടും എന്ന വാർത്ത വന്നതിനു പിന്നാലെയാണ് കൂടുതൽ പേര് പരാതിയുമായി വന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക