Kerala
ഹൈറിച്ച് തട്ടിപ്പ് : പരാതികൾ സമർപ്പിച്ചിരിക്കുന്നവർക്ക് പണം തിരികെ നല്കിയ ശേഷം ബാക്കിയുള്ള പണവും സർക്കാരിലേക്ക് കണ്ടുകെട്ടും
24 Dec 20231 മിനിറ്റ് വായന
ഹൈറിച്ച് ജയിച്ചു എന്നും വിലക്കു നീക്കി എന്നും തെറ്റിധരിപ്പിച്ചാണ് ഇവർ രംഗത്തെത്തിയത്. ഇത് ഗൗരവമായാണ് പോലിസ് ഇപ്പോൾ എടുത്തിരിക്കുന്നത്. അതേ സമയം പരാതികൾ സമർപ്പിച്ചിരിക്കുന്നവർക്ക് പണം തിരികെ നല്കിയ ശേഷം ബാക്കിയുള്ള പണവും സർക്കാരിലേക്ക് കണ്ടുകെട്ടും എന്നാണ് അറിയുന്നത്. ഇതിന്റെ ആദ്യ ഘട്ട നടപടിയായി തൃശൂരിൽ ജില്ലാ കലക്ടർ ഹൈറിച്ച് പ്രതികളുടെ സ്വകാര്യ സ്വത്തുക്കളും കണ്ടുകെട്ടിയിരിക്കുകയാണ്.
ഇതിനിടെ നിക്ഷേപകരെ വീണ്ടും ഹൈറിച്ച് പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുകയാണ് എന്ന് അനിൽ അക്കരെ എം.എൽ.എ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. അതിനു തെളിവായി കോടതി ഉത്തരവിന്റെ പകർപ്പും അദ്ദേഹം പങ്കുവെച്ചു. 22നു പുറപ്പെടുവിച്ച ഹൈക്കോടതിയുടെ വിധി ഹൈറിച്ച് ദുർ വ്യാഖ്യാനം നടത്തി.ഹൈറിച്ച് നിയമ പരമാണ് എന്നും ഹൈറിച്ചിന്റെ വിലക്ക് നീക്കി എന്നും ഹൈറിച്ച് തിരിച്ച് വന്നു എന്നും ഹൈക്കോടതി ഉത്തരവ് ഇറക്കി എന്ന് പച്ച കള്ളം ചിലർ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിൽ അക്കരെ എം.എൽ.എ വിധിയുടെ പകർപ്പ് പുറത്തു വിട്ടത്.





