Kerala
സ്വര്‍ണ്ണക്കടത്ത് കേസുകള്‍; ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് കേരളം,മഹാരാഷ്ട്ര മുന്നിൽ
31 Dec 20231 മിനിറ്റ് വായന
ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തൊട്ടാകെ സ്വര്‍ണ്ണക്കടത്ത് കേസുകള്‍ വര്‍ധിക്കുകയാണ്. 4798 സ്വര്‍ണ്ണക്കടത്തുകളാണ് രേഖപ്പെടുത്തിയത്. 3917.52 കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.
1357 കേസുകളാണ് മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തത്. 997.5 കിലോ സ്വര്‍ണ്ണം പിടികൂടുകയും ചെയ്തു. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. 894 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 498.84 കിലോ സ്വര്‍ണ്ണം പിടികൂടി.
2020 മുതല്‍ കേരളമായിരുന്നു കേസുകളുടെ എണ്ണത്തില്‍ മുന്നിലുണ്ടായിരുന്നത്. ഈ വര്‍ഷം 728 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 542.36 കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. 2022ല്‍ 1035 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 755.81 കിലോ സ്വര്‍ണ്ണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 2021ല്‍ 738 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 586.95 കിലോ സ്വര്‍ണ്ണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.





