Kerala
HomeNews

Gold Rate Today: പിടിതരാതെ സ്വർണവില; പത്ത് ദിവസമായി വില ഉയരുന്നു

27 Dec 20231 മിനിറ്റ് വായന
Gold Rate Today: പിടിതരാതെ സ്വർണവില; പത്ത് ദിവസമായി വില ഉയരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഡിസംബർ 18 മുതൽ സ്വർണവില ഉയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,800 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണി വില 5850 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4840 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക