Kerala
HomeNews

Gold Rate Today: സ്വർണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

13 Dec 20231 മിനിറ്റ് വായന
Gold Rate Today: സ്വർണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്


തിരുവനന്തപുരം: സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 820 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5രൂപ കുറഞ്ഞു വില 4705 രൂപയുമാണ്

വെള്ളിയുടെ വില ഇന്നും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക