Kerala
HomeNews

Gold Rate Today: വീണ്ടും 46,000 കടന്നു; ഇന്നത്തെ സ്വർണവില അറിയാം

20 Dec 20231 മിനിറ്റ് വായന
Gold Rate Today: വീണ്ടും 46,000 കടന്നു; ഇന്നത്തെ സ്വർണവില അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയർന്നത്. വിപണിയിൽ സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് വില ഉയർന്നതോടെ 46000 ത്തിനു മുകളിലേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വില 46,200 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ ഉയർന്നു. വിപണി വില 5775 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു. 4785 രൂപയുമാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക