Kerala
പുതിയ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
7 Dec 20231 മിനിറ്റ് വായന
കഴിഞ്ഞദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് പെട്ടന്ന് ചോരുകയായിരുന്നു. തൊട്ടപ്പുറത്തെ അടുപ്പില്‍ തീയുണ്ടായിരുന്നു. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അടുക്കളയുടെ മേല്‍ഭാഗമാണ് പൂര്‍ണമായി തകര്‍ന്നത്.
വീട്ടില്‍ അധികം ആളുകള്‍ ഇല്ലാത്തതും ഗ്യാസിന്റെ മണം പുറത്ത് വന്നതോടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയതും കൊണ്ടാണ് വലിയ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.





