Kerala
HomeNews

മകന്‍ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു

29 Dec 20231 മിനിറ്റ് വായന
മകന്‍ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു


കൊല്ലം: കൊല്ലത്ത് ചുറ്റിക കൊണ്ട് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. മങ്ങാട് തവിട്ടുമുക്ക് ഇന്ദ്രശിലയില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇവരുടെ കടയിൽ വച്ചാണ് കൊലപാതകം നടന്നത്. കേസുമായി ബന്ധപ്പെട്ട് കടയിലെജീവനക്കാരിയും കസ്റ്റഡിയിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക