Kerala
പുതുവത്സരാഘോഷങ്ങളിൽ ശ്രദ്ധവേണം; കൊവിഡ് കേസുകൾ ഉയരാൻ സാധ്യത
31 Dec 20231 മിനിറ്റ് വായന
ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇനിയും വർധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എൻ വണ്ണും ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാൻ ശ്രദ്ധവേണം. ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്. കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഏഴ് ദിവസത്തെ ഐസൊലേഷനും നിർബന്ധമാക്കിയിട്ടുണ്ട്. അതിനിടെ ഒമിക്രോൺ, ജെ എൻ വൻ വാകഭേദത്തിന്റെ വ്യാപനം ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു.





