Kerala
തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, പിന്‍സീറ്റിലുണ്ടായിരുന്ന ആൾ വെന്തുമരിച്ച നിലയില്‍
16 Dec 20231 മിനിറ്റ് വായന
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നാട്ടുക്കാരാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. ഫയര്‍ഫോഴ്സെത്തി തീ അണച്ചപ്പോഴേക്കും ഓട്ടോറിക്ഷ പൂര്‍ണമായും കത്തനശിച്ചിരുന്നു. പിന്‍ഭാഗത്തെ സീറ്റില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്രോള്‍ കാനുമായി ഓട്ടോറിക്ഷയ്ക്ക് സമീപം ഒരാള്‍ നിന്നിരുന്നതായി നാട്ടുകാരിലൊരാള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനെന്ന് പൊലീസ് പറയുന്നത്. എന്നാല്‍, കൂടുതല്‍ പരിശോധനക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും മരിച്ചയാള്‍ ആരാണെന്നത് ഉള്‍പ്പെടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവം നടന്ന സ്ഥലം പൊലീസ് സീല്‍ ചെയ്തതിരിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തും. അസാധാരണമായ സംഭവത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. പെരിങ്ങാവില്‍ ഓട്ടോ ഡ്രൈവറായ പ്രമോദ് എന്ന 48കാരന്‍റെ ഓട്ടോറിക്ഷയാണിതെന്നും ഭാര്യയുടെ പേരിലുള്ളതാണ് ഓട്ടോയെന്നുമാണ് സുഹൃത്തുക്കളും മറ്റു ഓട്ടോ ഡ്രൈവര്‍മാരും പറയുന്നത്. അതേസമയം, മൃതദേഹം പൂര്‍ണമായും കത്തനശിച്ചതിനാല്‍ തന്നെ മരിച്ചയാള്‍ ആരാണെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് അറിയിക്കുന്നത്.





