Kerala
പാലക്കാട് 4 കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
25 Dec 20231 മിനിറ്റ് വായന
പരിക്കേറ്റ വിനീഷും, റെനിലും കോൺഗ്രസ് മുൻ പഞ്ചയത്തംഗങ്ങളാണ്. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ നാല് പേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഇവർ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.





