Kerala
HomeNews

ബസിടിച്ച് നേപ്പാൾ സ്വദേശിയുടെ മരണം. ഉടമയും ഡ്രൈവറും 30 ലക്ഷം നൽകണം; 2019 മെയ് 19നാണ് കേസിനാസ്പദമായ സംഭവം

6 Dec 20231 മിനിറ്റ് വായന
ബസിടിച്ച് നേപ്പാൾ സ്വദേശിയുടെ മരണം. ഉടമയും ഡ്രൈവറും 30 ലക്ഷം നൽകണം;  2019 മെയ് 19നാണ് കേസിനാസ്പദമായ സംഭവം


വടകര:റോഡ് മുറിച്ചുകടക്കുന്നതിനി ടയിൽ ബസിടിച്ച് നേപ്പാൾ സ്വദേശി മരിച്ച കേസിൽ ബസുടമയും ഡ്രൈവറും നഷ്ടപരിഹാരം നൽകണ മെന്ന് വടകര എംഎസിടി കോടതി ഉത്തരവിട്ടു.
30,91,000 രൂപയും ഇതിൻ്റെ 9 ശതമാനം പലിശയും കോ ടതി ചെലവും നഷ്ട‌പരിഹാ രമായി നൽകാനാണ് ഉത്തര വ്
നേപ്പാൾ ഡെഡൽ ദുര ജി ല്ലയിൽ ജൗഖേത് പരശുറാ മിൽ ഗണേഷ് ബഹാദൂറിൻ്റെ
മകൻ ഡാൽ ബഹാദൂർ ദാമി (28) മരിച്ച കേസിലാണ് വിധി. 2019 മെയ് 19നാണ് കേസിനാ സ്പദമായ സംഭവം. കണ്ണൂർ- കോഴിക്കോട് റൂട്ടിൽ സർവീ സ് നടത്തുന്ന സ്വകാര്യ ബസ് ചേമഞ്ചേരിയിൽവച്ചാണ് ഡാൽ ബഹാദൂർ ദാമിയെ ഇടിച്ചത്.
ബസിന് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ബസുടമ യായ കണ്ണൂർ കാഞ്ഞിരോട് കടുക്കിമൊട്ട പ്രണവത്തിൽ അനീഷ്കുമാർ, ഡ്രൈവർ കൊയിലാണ്ടി മുചുകുന്ന് സ്വ ദേശി പുളിയഞ്ചേരി കുളങ്ങര അഭിലാഷ് എന്നിവരാണ് നഷ്ട‌പരിഹാരം നൽകേണ്ട ത്. നഷ്ടപരിഹാര തുക ഡാൽ ബഹാദൂർ ദാമിയുടെ മാതാപിതാക്കൾ, ഭാര്യ, സഹോദരങ്ങൾ എന്നിവർക്ക് നൽകണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക