Kerala
HomeNews

2024 മുതല്‍ യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവന രംഗത്ത് മാറ്റം; ടാപ് ആന്‍ഡ് പേ സംവിധാനം വരുന്നു

31 Dec 20231 മിനിറ്റ് വായന
2024 മുതല്‍ യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവന രംഗത്ത് മാറ്റം; ടാപ് ആന്‍ഡ് പേ സംവിധാനം വരുന്നു

യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവന രംഗത്ത് 2024 മുതല്‍ വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ടാപ് ആന്‍ഡ് പേ, ഹലോ യുപിഐ, തുടങ്ങി നിരവധി മാറ്റങ്ങളാണ് നിലവില്‍ വരുന്നത്. യുപിഐ ഉപയോഗിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ പേയ്മെന്റിന് ടാപ് ആന്‍ഡ് പേ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.

ജനുവരി 31 മുതല്‍ ടാപ് ആന്‍ഡ് പേ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ടാപ് ആന്‍ഡ് പേ ഉപയോഗിക്കാം. സ്‌കാന്‍ ആന്‍ഡ് പേ, പേ ടു കോണ്‍ടാക്‌ട് ഓപ്ഷനുകള്‍ക്ക് സമാനമാണ് ടാപ് ആന്‍ഡ് പേയും. ഇതുവഴി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാതെ പണം അയക്കേണ്ടയാളുടെ ഡിവൈസുമായി ടാപ് ചെയ്ത് കൈമാറാന്‍ സാധിക്കും.

നിലവില്‍ ഭിം ആപ്പിലും പേടിഎമ്മിലും ലിമിറ്റഡ് യൂസേഴ്‌സിന് ഈ സേവനം ലഭ്യമാണ്. സെപ്റ്റംബറില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിലാണ് യുപിഐ ടാപ് ആന്‍ഡ് പേ ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. പേയ്മെന്റ് ആപ്പിന്റെ ഹോം പേജില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍പിസിഐ, യുപിഐ ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക