Kerala
HomeNews

പീഡനം; കാർ ഡ്രൈവർക്കെതിരെ പോക്സോ കേസ്

11 Nov 20231 മിനിറ്റ് വായന
പീഡനം; കാർ ഡ്രൈവർക്കെതിരെ പോക്സോ കേസ്


ചന്തേര:(www.payangadilive.in)
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിലിറക്കാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റി ആളൊഴിഞ്ഞ പറമ്പിലെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കാർ ഡ്രൈവർക്കെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിലെ 14 കാരൻ്റെ പരാതിയിലാണ് അജ്ഞാതനായ കാർ ഡ്രൈവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ് 7 ന് രാത്രി 8.30 മണിക്കായിരുന്നു സംഭവം. പടന്ന ഗണേശ് മുക്കിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡനം. പരാതിയിൽ കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക