Kerala
HomeNews

രേഖ സൗജന്യമായി ലഭിക്കാൻ തദ്ദേശസ്ഥാപനത്തിന്റെ സാക്ഷ്യപത്രംമതിയെന്ന് വിവരാവകാശ കമ്മീഷൻ

15 Nov 20231 മിനിറ്റ് വായന
രേഖ സൗജന്യമായി ലഭിക്കാൻ തദ്ദേശസ്ഥാപനത്തിന്റെ സാക്ഷ്യപത്രംമതിയെന്ന് വിവരാവകാശ കമ്മീഷൻ


ബി.പി.എൽ വിഭാഗങ്ങൾക്ക് വിവരാവകാശ രേഖകൾ സൗജന്യമായി ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം മതിയാകുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ വ്യക്തമാക്കി. ബി.പി.എൽ വിഭാഗങ്ങൾക്ക് ചട്ടം 4 (4) പ്രകാരം രേഖകൾ സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അതിനു ബ്ലോക്ക് ഡവലപ്‌മെൻറ് ഓഫീസറുടെ സർട്ടിഫിക്കറ്റ് തന്നെ വേണമെന്നില്ലെന്നും പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ സെക്രട്ടറിമാരുടെ സാക്ഷ്യപത്രവും സ്വീകാര്യമാണെന്നും കമ്മിഷണർ എ.അബ്ദുൽ ഹക്കിം വ്യക്തമാക്കി.

തിരുവനന്തപുരം ഇളവട്ടം നീർപ്പാറ എൻ. വേലായുധൻകാണിയുടെ അപേക്ഷ തള്ളിയ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ നടപടിക്കെതിരെയാണ് കമ്മിഷന്റെ ഉത്തരവ്. ഹരജിക്കാരന് നിയമാനുസൃതം ലഭിക്കാനുള്ള സൗജന്യം നിഷേധിച്ച നടപടി ശരിയല്ല. എ4 സൈസ് പേപ്പറിലുള്ള 20 പേജുവരെ സൗജന്യമായി നല്കണമെന്നും അതിനുമേൽ പേജൊന്നിന് മൂന്നുരൂപ വീതം ഈടാക്കാമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക