Kerala
HomeNews

കിടപ്പുരോഗികള്‍ക്കായി സാമൂഹ്യ നീതി വകുപ്പിന്റെ വയോസാന്ത്വനം പദ്ധതി

21 Nov 20231 മിനിറ്റ് വായന
കിടപ്പുരോഗികള്‍ക്കായി സാമൂഹ്യ നീതി വകുപ്പിന്റെ വയോസാന്ത്വനം പദ്ധതി


സംരക്ഷിക്കാൻ ആരുമില്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങള്‍ക്ക് സ്ഥാപന സംരക്ഷണം ഉറപ്പാക്കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ വയോസാന്ത്വനം പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകള്‍ക്ക് ഗ്രാന്റിനായി അപേക്ഷിക്കാം.ദൈനംദിന ചെലവുകളുടെ 80 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായി ലഭിക്കും. എൻ.ജി.ഓകള്‍ താമസക്കാരില്‍ നിന്നോ ബന്ധുക്കളില്‍നിന്നോ ഫീസ് ഈടാക്കാൻ പാടില്ല. പദ്ധതിയുടെ വിശദാംശങ്ങള്‍ www.sjd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. താല്പര്യമുള്ള സന്നദ്ധ സംഘടനകള്‍ നിര്‍ദിഷ്ട അപേക്ഷാഫോമില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഡിസംബര്‍ 8നകം ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് സാമൂഹ്യ നീതി ഡയറക്ടര്‍ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക