Kerala
'അബിഗേലിനായി എല്ലാവരും ചേര്‍ന്നിറങ്ങി, പൊലീസ് പത്മവ്യൂഹം തീര്‍ത്തു, കുറ്റവാളികള്‍ സമ്മര്‍ദത്തിലായി'
28 Nov 20231 മിനിറ്റ് വായന
എല്ലാവരും ഒറ്റക്കെട്ടായി അബിഗേലിനെ കണ്ടെത്താന്‍ ഇറങ്ങുകയായിരുന്നു. മാധ്യമങ്ങളും പൊലീസും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ഒറ്റക്കെട്ടായി ഇറങ്ങിയതോടെ കുറ്റവാളികള്‍ സമ്മര്‍ദത്തിലായി. കുട്ടിയെ കിട്ടിയെങ്കിലും പൊലീസ് ഇപ്പോഴും പിന്‍മാറിയിട്ടില്ല. പ്രതികള്‍ക്കായി വലവിരിച്ചുകഴിഞ്ഞുവെന്നും ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചുവെന്നും ജയലാല്‍ പറഞ്ഞു.ആശ്വാസകരമായ വാര്‍ത്തയാണിതെന്നും കേരളം ശ്വാസമുട്ടിയനിന്ന സമയമായിരുന്നുവെന്നും ഇരവിപുരം എംഎല്‍എ എം നൗഷാദ് പറഞ്ഞു.ഇതിന് പിന്നില്‍ ഉള്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരും. കേരളത്തിലെ മുഴുവന്‍ പൊലീസും പത്മവ്യൂഹം തീര്‍ത്തുകൊണ്ടാണ് തന്നെയാണ് പ്രതികള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാതെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്നത്.തുടര്‍ന്നുള്ള അന്വേഷണവും ഇതേ ശക്തമായ രീതിയില്‍ മുന്നോട്ടുപോകുമെന്നും എംഎല്‍എ പറഞ്ഞു.





