Kerala
HomeNews

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി

17 Nov 20231 മിനിറ്റ് വായന
അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി

കൊച്ചി:(www.payangadilive.in) കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലയാറ്റൂര്‍ കടവൻകുടി വീട്ടില്‍ പ്രദീപന്റെ മകൻ പ്രവീണ്‍ പ്രദീപാ (24) ണ് വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്.

ഇതോടെ കളമശ്ശേരി സ്ഫോടനത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി.

ഗുരുതരമായി പൊള്ളലേറ്റ പ്രവീണ്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഫോടനത്തില്‍ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ റീന ജോസ് (സാലി-45), സഹോദരി ലിബ്ന (12) എന്നിവര്‍ മരിച്ചിരുന്നു. ലിബ്ന സംഭവ ദിവസവും റീന കഴിഞ്ഞ ശനിയാഴ്ചയുമാണ് മരിച്ചത്. പ്രവീണും കൂടി മരിച്ചതോടെ ഒരു കുടുംബത്തില്‍ മാത്രം മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്.

പ്രദീപന്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. രാഹുല്‍ അപകടനില തരണം ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക