Kerala
പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ കോഴിത്തല: ഹോട്ടൽ അടപ്പിച്ചു
6 Nov 20231 മിനിറ്റ് വായന
തിരൂർ ഏഴൂർ പി.സി. പ്പടിയിലെ കളരിക്കൽ പ്രതിഭയാണ് ശനിയാഴ്ച ഉച്ചയ്ക്ക് നാല് ബിരിയാണി പാർസലായി വാങ്ങിയത്.
വീട്ടിൽ കൊണ്ടുവന്ന രണ്ട് ബിരിയാണി കുട്ടികൾ കഴിച്ചുകഴിഞ്ഞശേഷം മൂന്നാമത്തെ പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് കോഴിയുടെ തല കണ്ടത്. തുടർന്ന് തിരൂർ നഗരസഭ ആരോഗ്യവിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി നൽകി.
ഞായറാഴ്ച രാത്രി ഏഴോടെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണർ സുജിത്ത് പെരേര, ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. തുടർന്ന് പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. പാർസലായി കിട്ടിയ ബിരിയാണി പരിശോധിക്കുകയും ഹോട്ടൽ അടപ്പിക്കുകയുമായിരുന്നു.





