Kerala
ഹെലിക്കോപ്റ്റര്‍ അപകടം: അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചത് ഗ്രൗണ്ട്സ്റ്റാഫ് യോഗേന്ദ്ര സിങ്
4 Nov 20231 മിനിറ്റ് വായന
നാവികസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്തിന് സമീപത്തെ നേവല്‍ എയര്‍ സ്റ്റേഷനായ ഐ.എന്‍.എസ്. ഗരുഡയിലെ റണ്‍വേയിലാണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ റണ്‍വേയിലുള്ളപ്പോള്‍ തന്നെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ റോട്ടര്‍ ബ്ലേഡ് യോഗേന്ദ്ര സിങ്ങിന്റെ ദേഹത്ത് തട്ടുകയായിരുന്നു.
സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് എങ്ങനെയാണ് അപകടമുണ്ടായത് എന്ന് അന്വേഷിക്കുക. യോഗേന്ദ്ര സിങ്ങിന്റെ മരണത്തില്‍ നാവികസേനാ ചീഫ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ അനുശോചിച്ചു.
ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ ദക്ഷിണ നാവികസേനാ ആസ്ഥാനത്തുള്ള നേവിയുടെ തന്നെ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയിലാണ്.





