Kerala
എല്ലാ റേഷൻ ലോറിയും ജിപിഎസ് പരിധിയിൽ; വഴി മാറിയാൽ പിടിവീഴും
24 Nov 20231 മിനിറ്റ് വായന
സെപ്റ്റംബറിൽ കേരളം സന്ദർശിച്ച കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, കേന്ദ്രം സംസ്ഥാനത്തിനു കത്തെഴുതിയത്.
ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു സാധനങ്ങളുടെ ‘വാതിൽപ്പടി’ വിതരണച്ചുമതലയുള്ള സപ്ലൈകോയ്ക്കാണ് വിടിഎഫ്എംഎസ് നിരീക്ഷണച്ചുമതല. വാഹനങ്ങൾ സ്വകാര്യ ഗോഡൗണുകളിലേക്കു ‘വഴിമാറി’ സഞ്ചരിച്ച് സാധനങ്ങളിൽ തിരിമറി നടത്തുന്നതു തടയുകയാണ് ലക്ഷ്യം. നിശ്ചിത റൂട്ടിൽ നിന്നു മാറി സനഞ്ചരിച്ചാൽ റേഷനിങ് ഇൻസ്പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ തുടങ്ങിയവർക്കു മുന്നറിയിപ്പ് സന്ദേശം ഫോണിൽ ലഭിക്കും. കേന്ദ്ര ഭക്ഷ്യമന്ത്രാലയ പ്രതിനിധികൾക്കും ആവശ്യമെങ്കിൽ വാഹനങ്ങൾ നിരീക്ഷിക്കാം..





