Kerala
HomeNews

Gold Rate | വമ്പൻ കുതിപ്പ്, റെക്കോർഡ് തകർക്കാൻ സ്വർണവില; അന്തംവിട്ട് ഉപഭോക്താക്കൾ

17 Nov 20231 മിനിറ്റ് വായന
Gold Rate | വമ്പൻ കുതിപ്പ്, റെക്കോർഡ് തകർക്കാൻ സ്വർണവില; അന്തംവിട്ട് ഉപഭോക്താക്കൾ


തിരുവനന്തപുരം
: റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണവില. ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ ഉയർന്നതോടെ വില 45000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയാണ്. 

കഴിഞ്ഞ നാല് ദിവസങ്ങൾകൊണ്ട് 880 രൂപയാണ് പവന് വർദ്ധിച്ചത്. ഒക്ടോബറിലാണ് സ്വർണവില റെക്കോർഡിട്ടത്. 45960 രൂപ വരെ എത്തിയ വില സർവകാല റെക്കോർഡിലായിരുന്നു.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4690 രൂപയുമാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. രണ്ട് രൂപ വർദ്ധിച്ച് വില 80 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക