Kerala
HomeNews

ശബരിമല തീർഥാടക വേഷം ധരിച്ച് കഞ്ചാവ് കടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി

10 Nov 20231 മിനിറ്റ് വായന
ശബരിമല തീർഥാടക വേഷം ധരിച്ച് കഞ്ചാവ് കടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി


ശബരിമല തീർഥാടക വേഷം ധരിച്ച് കഞ്ചാവ് കടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. ഇരിട്ടി കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസി (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 200 ഗ്രാം കഞ്ചാവും പിടികൂടി. കർണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചെക്‌പോസ്റ്റുകളിൽ പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധനയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇയാൾ ശബരിമല തീർഥാടക വേഷത്തിൽ കഞ്ചാവ് വാങ്ങാൻ കർണാടകത്തിലേക്ക് പോയതെന്നാണ് കരുതുന്നത്. എന്നാൽ കേരളത്തിലേക്കുള്ള ചെക്‌പോസ്റ്റുകൾ ഇയാൾ കടന്നെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മാനന്തവാടി ടൗണിൽ വെച്ച് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് കഞ്ചാവ് കൈവശമുണ്ടെന്ന കാര്യം ബോധ്യപ്പെട്ടത്.

ശബരിമല തീർഥാടക വേഷം ധരിച്ചതിനാൽ തന്നെ യുവാവിനോട് വിശദമായി തന്നെ ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതോടെയാണ് പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ മാത്രമാണ് ഇയാൾ അയ്യപ്പഭക്തൻമാർ ധരിക്കുന്ന തരത്തിലുള്ള വേഷത്തിലേക്ക് മാറിയതെന്ന് മനസിലായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക