Kerala
HomeNews

അനിശ്ചിതകാല ബസ് സമരം: സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും ഗ​താ​ഗ​ത മ​ന്ത്രി​യും തമ്മിൽ ച​ർ​ച്ച ഇന്ന്

14 Nov 20231 മിനിറ്റ് വായന
അനിശ്ചിതകാല ബസ് സമരം: സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും ഗ​താ​ഗ​ത മ​ന്ത്രി​യും തമ്മിൽ ച​ർ​ച്ച ഇന്ന്


കൊച്ചി: ഗതാഗത മന്ത്രി ആന്‍റണി രാജുവും സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളും തമ്മിൽ ചർച്ച. ചൊവ്വാഴ്ച രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ചാണ് ചർച്ച നടക്കുന്നത്.

കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വിവിധ വിഷയങ്ങൾ യോഗത്തില്‍ ചർച്ച ചെയ്യും. വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ച സാഹചര്യത്തിൽ ചർച്ചക്ക് പ്രസക്തിയേറെയാണ്.

ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്. ഭാരിച്ച ദൈനംദിന ചെലവുകൾക്കു പുറമേ, അധിക ചെലവാണിതെന്നാണ് ബസുടമകൾ പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക