Kerala
HomeNews

നടി സുബ്ബലക്ഷ്മി അന്തരിച്ചു

30 Nov 20231 മിനിറ്റ് വായന
നടി സുബ്ബലക്ഷ്മി അന്തരിച്ചു


മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മി വിടവാങ്ങി. നടി താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

കുട്ടിക്കാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു. 1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമൻ, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വൺ, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക