Kerala
HomeNews

ബേങ്കിൻ്റെ വ്യാജ ഓൺലൈൻ സൈറ്റിൽ പ്രവേശിച്ച ആളുടെ5,56,000 രൂപ തട്ടിയെടുത്തു

22 Nov 20231 മിനിറ്റ് വായന
ബേങ്കിൻ്റെ വ്യാജ ഓൺലൈൻ സൈറ്റിൽ പ്രവേശിച്ച ആളുടെ5,56,000 രൂപ തട്ടിയെടുത്തു


നീലേശ്വരം:(www.payangadilive.in)
ബേങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനായി വ്യാജഓൺലൈൻ ലിങ്ക് അയച്ചുകൊടുത്ത തട്ടിപ്പു സംഘത്തിൻ്റെ സൈറ്റിൽ പ്രവേശിച്ച മധ്യവയസ്കൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു.
എസ്ബിഐ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള എച്ച്ആര്‍എം സൈറ്റിന്റെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് ചിറപ്പുറം ആലിങ്കീഴിലെകെ.ജെ.ജോസഫിൻ്റെ (68) ലക്ഷങ്ങൾ ആണ് തട്ടിയെടുത്തത്.ഈ മാസം 7 ന്
നാല് തവണകളായാണ് ജോസഫിന്റെ അക്കൗണ്ടില്‍ നിന്നും 5,56,000 രൂപ തട്ടിയെടുത്തത്.പരാതിക്കാരൻ്റെ അക്കൗണ്ടില്‍ നിന്നും രണ്ട് അക്കൗണ്ടുകളിലേക്കായി 1,13,000 രൂപയും 1,18,000 രൂപയും പിന്‍വലിച്ചു. പിന്നീട് ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് രണ്ട് തവണയായി 3,00,000 രൂപയും 25,000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിന്നീട് കാര്യങ്ങൾ തിരക്കി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായത്
മനസ്സിലായത്. തുടർന്ന് നീലേശ്വരം പോലീസിൽ പരാതി നൽകി. വഞ്ചനാകുറ്റത്തിനും ഐടി നിയമ പ്രകാരവും കേസെടുത്ത പോലീസ്
അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക