Kerala
HomeNews

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല ; യുവതിയുടെ കഴുത്തിൽ കുത്തിയ ശേഷം സ്വയം കഴുത്തറുത്ത് യുവാവ്

18 Oct 20231 മിനിറ്റ് വായന
വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല ; യുവതിയുടെ കഴുത്തിൽ കുത്തിയ ശേഷം സ്വയം കഴുത്തറുത്ത് യുവാവ്


തിരുവനന്തപുരം നേമത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. യുവതിയുടെ കഴുത്തിൽ കുത്തിയ ശേഷം ഇയാള്‍
സ്വയം കഴുത്തറുത്തു.

രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകട നില തരണം ചെയ്തെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല.

ഇതേത്തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ദീപക് ആക്രമണം നടത്തിയത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക