പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങി മരിച്ചനിലയിൽ
19 Oct 20231 മിനിറ്റ് വായന
പാലക്കാട് കുഴൽമന്ദം ആലിങ്കലിൽ അമ്മയും മകനും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.സിനില( 41), മകൻ രോഹിത് (19), സിനിലയുടെ സഹോദരിയുടെ മകൻ സുബിൻ (23) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കുഴൽമന്ദം പൊലീസ് അന്വേഷണം തുടങ്ങി.